നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി ആരോഗ്യപരിപാലന മദ്യവിരുദ്ധ കമ്മീഷന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം 2024 സംഘടിപ്പിച്ചു. ലോഗോസ് പാസ്റ്ററൽ സെന്ററിൽ രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു.
കമ്മീഷൻ സെക്രട്ടറി വെരി.റവ. ഫാ.ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര നിഡ്സ് ഡയറക്ടർ വെരി റവ.ഫാ. രാഹുൽ ബി. ആന്റോ ആമുഖ സന്ദേശവും നൽകി .നിഡ്സ് നെയ്യാറ്റിൻകര മേഖല കോ-ഓഡിനേറ്റർ റവ. ഫാ. എ.എസ്. പോൾ, രൂപത നിഡ്സ് സെക്രട്ടറി പ്രതിനിധി ശ്രീ. റോബർട്ട്ദാസ്, മേഖല ആനിമേറ്റർമാരായ ശ്രീമതി ഷൈല മാർക്കോസ്, ശ്രീമതി പ്രകാശി, ശ്രീമതി ലിനു ജോസ് എന്നിവർ സംസാരിച്ചു. മോൺ.ജി.ക്രിസ്തുദാസ് നിഡ്സ് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ശ്രീ.ബിജുവിന് ഫലവൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്യുകയും ലോഗോസ് പാസ്റ്ററൽ സെന്ററിൽ ഫലവൃക്ഷത്തൈ നടുകയും ചെയ്തു. നിഡ്സ് യൂണിറ്റ് സെക്രട്ടറിമാരുടെയും യൂണിറ്റ് യൂണിറ്റ് അംഗങ്ങളുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. എല്ലാ നിഡ്സ് യൂണിറ്റുകളിലും യൂണിറ്റ് പ്രസിഡൻ്റ്മാരുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.
Trending
- പ്രമേഹ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും
- ഫ്രാങ്കെന്സ്റ്റൈന്
- തദ്ദേശ തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ സമ്പൂർണ മദ്യനിരോധനം
- മോണ്. ആന്റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേക ചടങ്ങുകള്ക്ക്ഒരുക്കങ്ങള് പുരോഗമിക്കുന്നു
- ഹാര്ട്ടറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം
- സ്നേഹത്തിന്റെ ഭവനങ്ങള് പണിയാം
- ജലഹൃദയം തൊട്ട പെണ്കുട്ടി
- ബ്രസീലിൽ ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത് 1200 പേർ

