ന്യൂ ഡൽഹി :ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കും . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി അടക്കം 57 സീറ്റുകൾ ഏഴാം ഘട്ടത്തിൽ വിധിയെഴുതും. കഴിഞ്ഞ ആറ് ഘട്ടങ്ങളിലും പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവ് ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇൻഡ്യാ മുന്നണിക്ക് ആവേശം പകർന്നിട്ടുമുണ്ട് .
യുപിയിലെയും പഞ്ചാബിലെയും 13 , ബിഹാറിലെ 8, ബംഗാളിലെ 9, ഹിമാചൽപ്രദേശിലെ 4 ഒഡീഷയിലെ 6 ജാർഖണ്ഡിലെ 3 ഛണ്ഡിഗഡിലെ 1 മണ്ഡലങ്ങളിൽ നാളെ പോളിങ് നടക്കും . രണ്ടര മാസത്തോളം നീണ്ട വീറും വാശിയുമേറിയ പ്രചരണത്തിനു ശേഷം 57 മണ്ഡലങ്ങളാണ് വിധിയെഴുതുക. കഴിഞ്ഞ ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയായേകേക്കും എന്ന ആശങ്ക നിലനില്‍ക്കെ അവസാനഘട്ടത്തില്‍ പരമാവധി വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 904 സ്ഥാനാർഥികൾ ആണ് രംഗത്തുള്ളത് .ഇന്ത്യാമുന്നണി പ്രചരണം ശക്തമാക്കിയതോടെ പശ്ചിമ ബംഗാളിൽ തൃണമൂലിനും പഞ്ചാബിലെ കർഷകരോഷം വെല്ലുവിളിയുയായേക്കുമെന്ന ആശങ്ക ബിജെപി ക്കും ഉണ്ട്.
മമത ബാനർജിയെ ഉലച്ച സ്ത്രീ പ്രക്ഷോഭത്തിൻ്റെ കേന്ദ്രമായ സന്ദേശ്ഖാലി ഉൾപ്പെട്ട ബാസിർഹട്ടും നാളെ ജനവിധി തേടും. ഏഴാം ഘട്ടത്തിലെ 57 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ എന്‍.ഡി.ക്ക് 32 ഉം യു.പി.എക്ക് ഒമ്പതും സീറ്റുകളാണ് ലഭിച്ചത്.ഇക്കുറി രാഷ്ട്രീയ സമവാക്യം മാറിയതും കര്‍ഷക സമരവും തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം ബി.ജെ.പിക്ക് തിരിച്ചടിയാകുമമ്പോൾ ഇന്ത്യ മുന്നണി വിജയ പ്രതീക്ഷയിലാണ്.