ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിൽ എട്ടു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിൽ നാളെ വോട്ടെടുപ്പ് . വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
മഹാരാഷ്ട്രയിലെ പതിമൂന്ന് സീറ്റുകള്‍ക്കുപുറമേ കോൺഗ്രസ് വിജയപ്രതീക്ഷ പുലർത്തുന്ന റായ്ബറേലിയും അമേഠിയും ഉൾപ്പെടുന്ന ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമബംഗാള്‍ (7), ബിഹാര്‍ (5), ജാര്‍ഖണ്ഡ് (20), ഒഡിഷ (5) എന്നിവിടങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കാഷ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ സീറ്റിലും ചൂടേറിയ പ്രചാരണമാണ് നടന്നത് .
പശ്ചിമബംഗാളിലെ വ്യവസായ മേഖലകളിൽപ്പെടുന്ന ഏഴ് മണ്ഡലങ്ങളിൽ ഇത്തവണ കടുത്ത പോരാട്ടമാണു പ്രതീക്ഷിക്കുന്നത്. ഏഴ് സീറ്റുകളിലും തൃണമൂൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാട്ടത്തിലാണ്. ആറ് സീറ്റുകളിൽ സിപിഎം ജനവിധി തേടുന്നു. ഒരു സീറ്റിൽ കോൺഗ്രസും.