ചണ്ഡിഗഡ് : തീർത്ഥാടനം കഴിഞ്ഞു മടങ്ങവേ ഹരിയാനയിൽ ബസിന് തീപിടിച്ച് 8 പേർ മരിച്ചു . മധുര, വൃന്ദാവൻ ക്ഷേത്രങ്ങളിൽ നിന്ന് മടങ്ങവെയാണ് സംഭവം. സ്ത്രീകളും കുട്ടികളും അടക്കം 60 പേർ അടങ്ങിയ ബസിനാണ് തീപിടിച്ചത്. മരിച്ചവർ പഞ്ചാബ് സ്വദേശികളാണ് .
ശനിയാഴ്ച രാവിലെ 1:30 യോടെയാണ് അപകടം നടന്നതെന്ന് സംഭവ സമയത്ത് ബസിൽ ഉണ്ടായിരുന്നവർ പറഞ്ഞു. ബസിന് പിറകിൽ നിന്ന് പുകയുടെ മണം വരികയും തുടർന്ന് അപകടം സംഭവിക്കുകയുമായിരുന്നുവെന്ന് അനുഭവസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
ബസിന് പിറകിൽ നിന്ന് പുക ഉയരുന്നതായി ഒരു ബൈക്ക് യാത്രികൻ പറഞ്ഞുവെങ്കിലും ഇത് അവഗണിച്ചും യാത്ര തുടരുകയായിരുന്നുവെന്നും ബസിൽ ഉണ്ടായിരുന്നവർ പറഞ്ഞു.