കൊച്ചി: തൃപ്പൂണിത്തുറ ഏരൂരില്‍ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി . ഏരൂരില്‍ വാടകയക്ക് താമസിച്ചുവന്നിരുന്ന അജിത്തും കുടുംബവുമാണ് പിതാവിനെ ഒറ്റയ്ക്കാക്കി കടന്നുകളഞ്ഞത്. അച്ഛന് ഷണ്മുഖനെ മകന് നോക്കുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.
വീട്ടുടമയുമായി വാടക തര്‍ക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിനെ വാടക വീട്ടിലുപേക്ഷിച്ച് വീട്ടുസാധനങ്ങളുമായി മകനും കുടുംബവും കടന്നുകളഞ്ഞത്.
പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുടമ സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സഹോദരിമാര്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകന് അജിത് മുങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പൊലിസ് അജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. പിതാവിനെ ആശുപത്രിയിലേക്ക് മാറ്റി . സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.