ന്യൂ ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി ഇന്ന് വിധിയുണ്ടാകും . എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അരവിന്ദ് കെജ്രിവാളിന്റെ വാദം കേട്ടശേഷമാവും തീരുമാനം .ഇടക്കാല ജാമ്യം നല്‍കുന്നത് തടയാനായി രാവിലെതന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രം നല്‍കിയേക്കും.
കേസില്‍ വാദം കേട്ടാല്‍ സുപ്രിംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇഡി ഇന്ന് മറുപടി നല്‍കണം. ഇടക്കാല ജാമ്യം നൽകിയാൽ തിരഞ്ഞെടുപ്പിന്റെ പേരിൽ അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ രാഷ്ട്രീയക്കാർക്ക് സാഹചര്യമൊരുക്കുകയാണ് എന്നാണ് ഇഡിയുടെ വാദം .