ന്യൂഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം സമാധാനപരം .ആകെ 64.4 ശതമാനം പോളിങ്. രണ്ടാം ഘട്ടത്തിലും 64 ശതമാനമായിരുന്നു പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് അസമിലാണ്, 81.61 ശതമാനം.
ഉത്തര്‍പ്രദേശില്‍ പത്ത് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 57.34 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട വിവരം.ഏറ്റവും കുറഞ്ഞ പോളിംഗ് ആണിത് . പശ്ചിമബംഗാള്‍ – 75.79, ഗോവ – 75.20, ഛത്തീസ്ഗഡ് – 71.06, കര്‍ണാടക – 70.41, മധ്യപ്രദേശ് – 66.05, മഹാരാഷ്ട്ര – 61.44, ഗുജറാത്ത് – 58.98, ബിഹാര്‍ – 58.18 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ പോളിങ് നില. രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്കായുരുന്നു മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കന്‍ഡറി സ്കൂളിലെത്തി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പൊതുവേ സമാധാനപരമായാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. ബംഗാളിലും മഹാരാഷ്ട്രയിലുമാണ് ചെറിയ തോതിലുള്ള അക്രമ സംഭവങ്ങള്‍ രേഖപ്പെടുത്തിയത്.