ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ശേഷിക്കുന്ന സീറ്റുകള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വൈകുന്നേരം ചേരും.
അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകളില്‍ യഥാക്രമം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സൂചനയുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് ഇരുവരും അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും വിവരമുണ്ട്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയാണെങ്കില്‍ അത് അവരുടെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പായിരിക്കും.