ചണ്ഡീഗഡ്: ഹരിയാനയിൽ നര്‍നോളില്‍ സ്കൂള്‍ബസ് അപകടത്തിൽ ആറു വിദ്യാർത്ഥികൾ മരിച്ചു . 15 കുട്ടികള്‍ക്ക് പരിക്കേറ്റു. വാഹനത്തിൽ നാല്‍പ്പതോളം കുട്ടികൾ ഉണ്ടായിരുന്നു .
സ്കൂള്‍ബസ് അമിത വേഗതയില്‍ ആയിരുന്നെന്നും മറ്റൊരു വാഹനത്തെ മറികടന്നപ്പോഴായിരുന്നു അപകടം ഉണ്ടായതെന്നുമാണ് വിവരം. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ കനിനയിലെ ഉന്‍ഹാനി ഗ്രാമത്തിന് സമീപം ജിഎല്‍ പബ്ലിക് സ്കൂളിന്റെ ബസാണ് മറിഞ്ഞത്. അപകടത്തിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ബസിന് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു എന്നും ആരോപണമുണ്ട്. എന്നാല്‍ ആറ് വര്‍ഷം മുമ്പ് 2018ല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചതായി ബസിന്റെ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.