തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജറുസലേം രാജകീയപ്രവേശനത്തിന്റെ ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഓശാന ഞായറാഴ്ചയുടെ ഭാഗമായി ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകളും നടന്നു .
എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ലത്തീൻ സഭ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറന്പിൽ ശുശ്രൂഷകൾക്ക് നേതൃത്വം നല്കി.
ഓശാന തിരുക്കർമങ്ങളുടെ ഭാഗമായി വിശ്വാസിസമൂഹം കുരുത്തോലകളുമായി പ്രദക്ഷിണം നടത്തും. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ പുതുക്കലാണ് ഓശാന ഞായർ.