ന്യൂഡല്‍ഹി : സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. എസ്ബിഐ നൽകിയ വിവരങ്ങളാണ് സുപ്രീംകോടതി നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ പ്രസിദ്ധീകരിച്ചത്. അദാനി , റിയലന്‍സ് കമ്പനികളുടെ പേര് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടില്ലാ.
തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ഫണ്ട് സ്വീകരിക്കുന്നവരിൽ ബിജെപി, കോൺഗ്രസ്, എഐഎഡിഎംകെ, ബിആർഎസ്, ശിവസേന, ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, മറ്റ് രാഷ്ട്രീയ പാർട്ടികൾ എന്നിവ ഉൾപ്പെടുന്നുവെന്നും ഡാറ്റ വെളിപ്പെടുത്തുന്നു.
ഗ്രാസിം ഇൻഡസ്ട്രീസ്, മേഘ എഞ്ചിനീയറിംഗ്, പിരമൽ എൻ്റർപ്രൈസസ്, ടോറൻ്റ് പവർ, ഭാരതി എയർടെൽ, ഡിഎൽഎഫ് കൊമേഴ്സ്യൽ ഡെവലപ്പേഴ്സ്, വേദാന്ത ലിമിറ്റഡ്, അപ്പോളോ ടയേഴ്സ്, ലക്ഷ്മി മിത്തൽ, എഡൽവെയ്സ്, പിവിആർ, കെവെൻ്റർ, വെൽസ്പുൺ, സൺ ഫാർമയും സംഭാവന നൽകിയ കമ്പനികള്‍.