ബെയ്ജിംഗ്: വടക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് മരണം . 27 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് . ഒരു വ്യാപാരസ്ഥാപനത്തിലുണ്ടായ വാതക ചോർച്ചയാണ് സ്ഫോടനകാരണമേന്നാണ് പ്രാഥമിക വിവരം.
ബുധനാഴ്ച രാവിലെ 7:54ന് സാൻഹെ നഗരത്തിലെ യാൻജിയാവോ ടൗൺഷിപ്പിലെ ഒരു കടയിലായിരുന്നു സ്ഫോടനം.
പരിക്കേറ്റവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.