ന്യൂഡല്‍ഹി: പത്മജ വേണുഗോപാല്‍ ബി.ജെ.പി.യിലേയ്ക്ക്. ഇന്ന് ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും. മുതിർന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയുമായും പത്മജ ചർച്ച നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരന് എംപി.യുടെ സഹോദരിയുമാണ
ഒരു കാലത്ത് കേരളത്തിലെ കോണ്‍ഗ്രസിലെ ശക്തിദുര്‍ഗങ്ങളായ കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടേയും മക്കള്‍ കോണ്‍ഗ്രസില്‍ ചേരുന്നത് രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. ആന്റണിയുടെ മകന് അനില്‍ ആന്റണിയാകട്ടെ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമാണ്. ബി.ജെ.പി.യുടെ നാലു സീറ്റുകളില്‍ ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുവാനുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നുള്ള തുടര്‍ച്ചയായ അവഗണനയാണ് പദ്മജയുടെ പുതിയ നീക്കത്തിന്റെ പിന്നെലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, പദ്മജയുടെ ബിജെപി പ്രവേശനം ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവും സഹോദരനുമായ കെ. മുരളീധരന്. പദ്മജയെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അവര്‍ പാര്‍ട്ടിയെ ചതിച്ചെന്നും മുരളീധരന് പറഞ്ഞു. പദ്മജ പോയത് കൊണ്ട് ബിജെപിയ്ക്ക് കേരളത്തില്‍ ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും ഇത്തവണയും ഒരു സീറ്റിലും അവര്‍ ജയിക്കില്ലെന്നും മുരളീധരന് പറഞ്ഞു.
പദ്മജ പോയതുകൊണ്ട് ബിജെപിയ്ക്ക് കാല്‍ക്കാശിന് ഗുണം ചെയ്യില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസില്‍ അവഗണനയെന്ന പദ്മജയുടെ വാദം കെ. മുരളീധരന് തള്ളി. പദ്മജയ്ക്ക് എന്നും കോണ്‍ഗ്രസ് നല്‍കിയത് മികച്ച പരിഗണന ആണെന്നും മുമ്പ് അവര്‍ക്ക് മത്സരിക്കാന്‍ നല്‍കിയത് കോണ്‍ഗ്രസിന്റെ ഷുവര്സീറ്റുകളിലായിരുന്നെന്നും എന്നാല്‍ മത്സരിച്ച ഇടത്തെല്ലാം അവര്‍ വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയതെന്നും മുരളീധരന് പറഞ്ഞു.
ഇന്ന് വൈകിട്ടാണ് പദ്മജയുടെ ബിജെപി പ്രവേശനം. പദ്മജയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനമാണ് കെ.മുരളീധരന് നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റിലും ജയിക്കാന്‍ കോണ്‍ഗ്രസ് തീവ്രശ്രമം നടത്തുമ്പോഴാണ് ഈ തിരിച്ചടി. കോണ്‍ഗ്രസ് തങ്ങളുടെ കുടുംബം ആണെന്നും അതിലെ അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നടത്താറുണ്ടെന്നും പറഞ്ഞു. താനും മുമ്പ് പാര്‍ട്ടിയോട് അഭിപ്രായ വ്യത്യാസം ഉണ്ടായി പുറത്ത് പോയ ആളാണ്. എന്നാല്‍ അന്നൊന്നും ബിജെപിയോടൊപ്പം പോകാന്‍ കൂട്ടാക്കിയില്ലെന്നും മുരളി വ്യക്തമാക്കി.