കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി. സത്യനാഥന് (62) ആണ് വെട്ടേറ്റുമരിച്ചത്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ.
അഭിലാഷ് പെരുവട്ടൂർ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രതി ഇന്നലെ തന്നെ പൊലീസിൽ കീഴടങ്ങിയിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.മകന്റെ മുന്നില്‍ വെച്ചായിരുന്നു സത്യന് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാളെ കൊയിലാണ്ടിയില്‍ സിപിഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെ പെരുവട്ടൂര്‍ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. ഗുരുതരമായി വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം കൊയിലാണ്ടി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.