ന്യൂ ഡൽഹി : ദില്ലി ചലോ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവച്ചു. സമവായ നിര്‍ദേശങ്ങള്‍ കേന്ദ്രം അവതരിപ്പിച്ചതിന് പിന്നാലെയാണ് നീക്കം. കര്‍ഷകരുടെ തീരുമാനം ഇന്നോ നാളെയോ അറിയാം. നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്.
പരുത്തി, പരിപ്പ് തുടങ്ങിയ അഞ്ച് വിളകള്‍ക്ക് താങ്ങുവിലെ നല്‍കാമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചു. അഞ്ചുവര്‍ഷത്തേക്ക് സര്‍ക്കാര്‍ സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകരില്‍ നിന്ന് താങ്ങുവില ഉറപ്പാക്കി വിളകള്‍ സംഭരിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് കര്‍ഷക നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു.