തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മുഖ്യമന്ത്രി രാജിവച്ച് മാറി നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഏതൊക്കെ സ്ഥാപനങ്ങളില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയിലേക്ക് പണം എത്തിയെന്ന് പിണറായി വെളിപ്പെടുത്തണമെന്ന് സതീശന് ആവശ്യപ്പെട്ടു.
എക്സാലോജിക് കമ്പനി ഷെല്‍ കമ്പനിയായി മാറുകയായിരുന്നു. കോടിക്കണക്കിന് രൂപയാണ് കമ്പനിയിലേക്ക് എത്തിയത്. കമ്പനി ആര്‍ക്കും ഒരു സേവനവും നല്‍കിയതായി അറിവില്ല.
പ്രതിപക്ഷം ആദ്യം മാസപ്പടി ആരോപണം ഉന്നയിച്ചപ്പോള്‍ തങ്ങളെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മാസപ്പടിയില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഒരു നിമിഷത്തേക്ക് പോലും പിണറായി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശൻ വിമർശിച്ചു.