കൽപ്പറ്റ : ഒരാഴ്ച പിന്നിട്ടിട്ടും വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനായില്ല. ദൗത്യം ഇന്ന് എട്ടാം ദിനത്തിലാണ്. ആന രാത്രി ഇരുമ്പ് പാലം കോളനിക്ക് സമീപം ജനവാസമേഖലയിലെത്തി. രാത്രിയില്‍ കാട്ടിക്കുളം – തിരുനെല്ലി റോഡ് മുറിച്ച് കടന്നു. ട്രാക്കിങ് ടീം വനത്തിനുള്ളില്‍ പ്രവേശിച്ചു. ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന്ഹർത്താൽ. യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ലക്കിടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു. രണ്ട് പേർ കൊല്ലപ്പെട്ടിട്ടും സർക്കാരും വനം വകുപ്പും അനാസ്ഥ തുടരുന്നുവെന്നാണ് ആരോപിച്ചാണ് യു.ഡി.എഫ് പ്രതിഷേധം.
വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെടുന്നു. കൊല്ലപ്പെട്ട വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പോളിന്റെ മൃതദേഹം ഇന്ന് വയനാട്ടിലെ പുൽപ്പള്ളിയിൽ എത്തിക്കും. ബന്ധുക്കളും നാട്ടുകാരും മുന്നോട്ടു വച്ചിട്ടുള്ള ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ മൃതദേഹവുമായി പ്രതിഷേധത്തിന് ഇറങ്ങാനാണ് തീരുമാനം.
അതെ സമയം ,മന്ത്രിമാരുടെ സംഘം അടുത്തദിവസം തന്നെ വയനാട് സന്ദര്‍ശിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്. റവന്യു, തദ്ദേശ മന്ത്രിമാര്‍ സംഘത്തിലുണ്ടാകും. കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും.
പോളിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ല. തന്റെ രാജി ആവശ്യപ്പെടുന്നത് പ്രതിപക്ഷത്തിന്റെ ആത്മാര്ഥതയില്ലായ്മയെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.