മുംബൈ: മുംബൈയിൽ മുസ്ലിം കുടുംബത്തിനെതിരെ ആള്‍ക്കൂട്ട മര്‍ദനം.ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെറ്റായിരുന്നു കയ്യേറ്റവും മർദ്ദനവും . ട്രെയിനിലും വീടിന് സമീപത്തും വെച്ചാണ് സംഘപരിവാറുകാർ യുവാവിനെ മർദിച്ചത്. ജനുവരി 19ന് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം മുംബൈയിലേക്ക് പോകുമ്പോള്‍ ആയിരുന്നു നാല്പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ജയ് ശ്രീറാം എന്ന് വിളിക്കാന്‍ ആവശ്യപ്പെടുകയും തുടർന്ന് യുവാവിനെയും കുടുംബത്തെയും ആക്രമിക്കുകയും ചെയ്തത്.
തങ്ങള്‍ ഉണ്ടായിരുന്ന കമ്പാര്‍ട്ട്മെന്റില്‍ പര്‍ദ്ദ ധരിച്ച ഒരാള്‍ തന്റെ പങ്കാളി മാത്രമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ അവരോടാണ് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചതെന്നും, ഇതിന് തയ്യാറാവാതെ ഇരുന്നപ്പോൾ തന്റെ കുഞ്ഞുങ്ങളുടെ ദേഹത്തേക്ക് ചൂടുള്ള ചായ യുവാക്കൾ ഒഴിച്ചുവെന്നും കങ്കവലി സ്വദേശി ആസിഫ് ശൈഖ് ആരോപിച്ചു. ഇത് സംബന്ധിച്ച് യുവാവ് പരാതി നൽകിയിരുന്നെങ്കിലും പോലീസ് കേസ് എടുക്കാൻ തയാറായില്ലെന്നും, കേസ് കൊടുത്ത തനിക്കെതിരെയാണ് ഇപ്പോൾ പോലീസ് കേസ് എടുത്തിരിക്കുന്നതെന്നും യുവാവ് ആരോപിക്കുന്നു.
Trending
- ജൂലൈ 9 തീരദേശ പണിമുടക്ക്
- മധുര അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്ത
- സിറിയയിലെ ക്രൈസ്തവർക്കെതിരെ ഭീഷണിയുമായി ഇസ്ലാമിക സംഘടന
- കേന്ദ്രസർക്കാരിനെ വിമർശിച്ച് ഗഡ്കരി
- ‘അമേരിക്ക പാർട്ടി’: രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
- നിപ: കേന്ദ്ര സംഘം കേരളത്തിൽ എത്തുന്നു
- തീർത്ഥാടനം വിശ്വാസ ജീവിതത്തിൽ നിർണ്ണായകമായ പങ്കുവഹിക്കുന്നു- ലിയൊ പതിനാലാമൻ പാപ്പാ
- ടെക്സസിലെ മിന്നൽ പ്രളയം : മരണം 27ആയി, 20 പെൺകുട്ടികളെ കാണാതായി