വയനാട് : വയനാട്ടില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച മറ്റൊരു കാട്ടാന കൂടി എത്തി. ജനവാസ മേഖലയില്‍ ഇറങ്ങിയ ആന ഒരാളെ കൊലപ്പെടുത്തി. കാട്ടാനയുടെ ആക്രമണത്തില്‍ പടമല സ്വദേശി അജിയാണ് കൊല്ലപ്പെട്ടത്.
വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഇയാളെ വീടിന്റെ മതില് തകര്‍ത്ത് അകത്തു കയറിയാണ് ആന ആക്രമിച്ചത്. കൊയിലേരി താന്നിക്കല്‍ മേഖലയില്‍ ഇന്ന് രാവിലെ ആറ് മണിയോടെ ക്ഷീര കര്‍ഷകരാണ് കാട്ടാനയെ കണ്ടത്. ആന എത്തിയത് കൂടൽ കടവ് വനമേഖലയിൽ നിന്നാണ്. കർണാടക പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വനത്തിൽ വിട്ടയച്ച കാട്ടാനയെയാണ് താന്നിക്കൽ മേഖലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി മൂന്ന് വെള്ളിയാഴ്ച രാത്രിയോടെയാണ് മാനന്തവാടി ടൗണിനെ ഒരു പകൽ വിറപ്പിച്ച തണ്ണീർക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പരാജയപ്പെട്ടിരുന്നു. കർണാടകയ്ക്ക് കൈമാറിയശേഷം ഈ ആന ചരിഞ്ഞിരുന്നു. ലോറിയിൽ കയറ്റി ബന്ദിപൂരിലെ രാമപുര ക്യാംപിലേക്ക് എത്തിച്ചശേഷമാണ് കാട്ടാന ചരിഞ്ഞത്. പോസ്റ്റമാര്‍ട്ടത്തില്‍ തണ്ണീര്‍ ക്കൊമ്പന് ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്ന് റിപ്പോര്‍ട്ട്.