ന്യൂ ഡൽഹി : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ നിർമിക്കുന്നസ്ഥാപനങ്ങളിൽ ബി ജെ പി ക്കാരായ നോമിനികളെ തിരുകി കയറ്റി കേന്ദ്ര സർക്കാറിന്റെ കുടില നീക്കം. വോട്ടിംഗ് മെഷീനുകൾ നിർമിക്കുന്ന ഭാരത് ഇലക്ട്രോണിക്സിൻ്റെ ഡയറക്ടർ ബോർഡിലുള്ള 4 പേർ ബി ജെ പി ബന്ധമുള്ളവരാണ്. കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളിലൊരാളായി വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന മൻസൂഖ്ഭായ് ഷാംജിഭായ് ഖച്ഛാരി രാജ്കോട്ടിൽ നിന്നുള്ള ബിജെപി ജില്ലാ പ്രസിഡന്റാണ്.
ഇ.വി.എം ചിപ്പുകളിലെ രഹസ്യ എൻക്രിപ്റ്റഡ് സോഴ്സ് കോഡിന്റെ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലാണ് ബി ജെ പി ക്ക് ഇടപെടാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായി അംഗീകരിച്ച ബിഇഎൽ, അതിന്റെ സോഴ്സ് കോഡ് ഒരു ഓപ്പണ്‍ ഇൻഡിപെൻഡന്റ് ഓഡിറ്റിന് വിധേയമാക്കാൻ വിസമ്മതിച്ചതാണ് സംശയങ്ങൾക്ക് കാരണം.
രാജ്യത്ത് ഇവിഎമ്മുകൾ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും അവ കൃത്രിമത്വത്തിനുള്ള സാധ്യതയെക്കുറിച്ചും ആശങ്കകൾ പ്രതിപക്ഷം ഉയർന്നിരുന്നു. ഇതിനു പിന്നാലെ ബിജെപിക്കാരെ കൂടി തിരുകി കയറ്റാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ ആശങ്കകൾ ശക്തിപ്പെടുത്തുകയാണ്.