ആലപ്പുഴ: നവകേരളസദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനെയും പേഴ്സണൽ സ്റ്റാഫിനെയും ഇന്ന് ചോദ്യം ചെയ്യും. ഗൺമാൻ അനിൽകുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനോടും സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അനിൽകുമാറും എസ്.സന്ദീപും ചേർന്നാണ് മർദിച്ചത്.
ഇവർക്ക് പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. കോടതി ഉത്തരവിട്ട ശേഷമാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.
അതെ സമയം ,മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ ഇന്നും ചോദ്യം ചെയ്യലിനു ഹാജരായേക്കില്ല എന്നറിയുന്നു . നിയമസഭാ സമ്മേളനത്തിനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സുരക്ഷാ ചുമതലയിൽ അനിൽകുമാറും ഉണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗം എസ്. സന്ദീപിനും ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നു. സന്ദീപ് ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.