വാഷിംഗ്ടൺ: ഫ്ളോറിഡ ഗവര്‍ണ്ണര്‍ റോണ്‍ ഡി സാന്റിസ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി. ന്യൂഹാംഷെയറിലെ റിപ്പബ്ലിക്കന്‍ പ്രൈമറി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പിന്മാറ്റം. വിജയിക്കാനാവശ്യമായ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. സാമൂഹ്യ മാധ്യമമായ എക്സിലൂടെ പുറത്തുവിട്ട അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് റോണ്‍ ഡി സാന്റിസ് പിന്മാറ്റം അറിയിച്ചത്.
ജോ ബൈഡനെക്കാള്‍ അനുഭവ സമ്പത്തുള്ളയാളാണ് ഡൊണാള്‍ഡ് ട്രംപ് എന്നും ഡി സാന്റിസ് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡോണാൾഡ് ട്രംപും നിക്കി ഹേലിയും തമ്മിൽ ആയിരിക്കും ഇനി പോരാട്ടം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ തോല്‍പ്പിക്കാനുള്ള കരുത്ത് തനിക്ക് മാത്രമേയുള്ളൂവെന്ന് നിക്കി ഹേലി അവകാശപ്പെട്ടു.