ബംഗളൂരു: 26 കോടിയുടെ കൊക്കെയ്നുമായി കെനിയൻ യുവതി അറസ്റ്റിൽ. കെംപഗീഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 2.56 കിലോ കൊക്കെയ്നുമായി ഡൽഹിയിലേക്ക് പോകാനെത്തിയതായിരുന്നു യുവതി.
ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ഇവർ പോകാനൊരുങ്ങുന്നതായി വിവരം ലഭിച്ചതിനെതുടർന്ന് ഡി.ആർഐ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ബാഗേജിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തി.
അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്ത് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ വിശദ അന്വേഷണം നടത്തിവരികയാണ്.