കേരളത്തെ സാമ്പത്തികമായി അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള സംസ്ഥാനത്തിന്റെ പ്രതിഷേധത്തിനൊപ്പം യുഡിഎഫില്ല. കേന്ദ്ര അവഗണക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സമരത്തോട് സഹകരിക്കേണ്ടതില്ലെന്ന് യുഡിഎഫ് യോഗം തീരുമാനിച്ചു.
സംയുക്ത സമരത്തിന് ഇല്ലെന്ന തീരുമാനം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിക്കും. കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തിൽ പ്രശ്നമുണ്ടെന്നും പ്രതിസന്ധിക്ക് കേരളത്തിനും ഉത്തരാവാദിത്വമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.ജന്തർ മന്തറിലെ സമരത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും അണിനിരക്കും. ഇന്ത്യ മുന്നണിയിലെ കക്ഷി നേതാക്കൾക്കും സമരത്തിലേക്ക് ക്ഷണമുണ്ടാകും.