മധുര : പൊങ്കല്‍ ആഘോഷങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചതോടെ ചൂടുപിടിച്ച് മധുരയിലെ അവണിയാപുരം ജല്ലിക്കെട്ട് മൈതാനം. 1000 കാളകളും അവയെ മെരുക്കാന്‍ 600 പേരും, തമിഴ്നാടിന്റെ മഹോത്സവത്തിന് ഇന്ന് തുടക്കമായി.
തിരുപ്പറങ്കുൺറം റോഡിലെ മന്തയമ്മന്‍ ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള വാടിവാസലാണ് ജല്ലിക്കെട്ട് മത്സര വേദി.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ വളന്റിയര്‍മാര്‍ വാടിവാസലിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി മധുര പൊലീസിലെ 800ല്‍ അധികം കോണ്‍സ്റ്റബിള്‍മാരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.