കാക്കനാട്: മേജര്‍ ആര്‍ച്ച്ബിഷപ്പ് പദവി തന്നിലേക്ക് എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ദൈവഹിതം അംഗീകരിക്കുന്നുവെന്നും സീറോ മലബാര്‍ സഭ നിയുക്ത മേജര്‍ ആര്‍ച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ.
എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയട്ടെയെന്നും മെത്രാൻ എന്നത് പൊതുസ്വത്താണെന്നും ആര്‍ച്ച്ബിഷപ്പ് പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ദൈവത്തിന്റെ നിയോഗത്തിന് താൻ കീഴടങ്ങുകയാണെന്നും ദൈവഹിതത്തിന് അനുസരിച്ച് പ്രവർത്തിക്കുമെന്നും തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.