ശ്രീഹരിക്കോട്ട: സൂര്യനിലെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ ഭൗത്യം വിജയത്തിലേക്ക്. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍ 1 വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തി.
ആദിത്യയെ ലിഗ്രാഞ്ച പോയിന്റ് വണ്ണില്‍ വിജയകരമായി എത്തിച്ചതായി ഐ എസ് ആര് ഒ സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു ആദിത്യ എല്‍ വണ്‍ ഒന്നാംലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിച്ചത്.നീണ്ട 127 ദിനങ്ങളും 15 ലക്ഷം കിലോമീറ്റര്‍ നീണ്ട യാത്രയും പൂര്‍ത്തീകരിച്ചാണ് ആദിത്യ എല്‍ 1 ലക്ഷ്യസ്ഥാനത്തെത്തിയത്.
പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ 440 ന്യൂട്ടണ്‍ ലിക്വിഡ് അപ്പോജി മോട്ടോര്‍ (എല്‍.എ.എം) എന്‍ജിനും എട്ട് 22 ന്യൂട്ടണ്‍ ത്രസ്റ്ററുകളുമാണുള്ളത്.ഇവ ജ്വലിപ്പിച്ചാണ് പേടകത്തെ ഭ്രമണപഥത്തിലേക്കെത്തിച്ചത്.
സെപ്തംബര്‍ രണ്ടിന് ശ്രീഹരിക്കോട്ടയില്‍നിന്നാണ് ആദിത്യ എല്‍ 1 വിക്ഷേപിച്ചത്.
സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങള്, സൂര്യന്റെ കൊറോണ, കാന്തികമണ്ഡലം ,സൂര്യസ്ഫോടനങ്ങൾ എന്നിവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ