ന്യൂഡൽഹി : ഇന്ത്യൻ യുവാക്കളെ വഞ്ചിച്ച് കേന്ദ്ര സർക്കാർ .റെയിൽവെയിലും റവന്യു വകുപ്പിലും തപാൽ വകുപ്പിലും 9 ലക്ഷത്തിലധികം ഒഴിവുകൾ നികത്താതെ മൗനം തുടരുകയാണ് കേന്ദ്രം .
മൈക്കിന് മുന്നിൽ തള്ളിമറിക്കുന്ന മോദി ഗ്യാരണ്ടി തൊഴിലില്ലായ്മായാൽ വലയുന്ന ചെറുപ്പക്കാർക്ക് നേരെ കണ്ണടയ്ക്കുകയാണ് .റെയിൽവെയിൽ മൂന്നുലക്ഷം ഒഴിവുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റവന്യു വകുപ്പിൽ 70,000 ഒഴിവുകളും തപാൽ വകുപ്പിൽ 1 ലക്ഷം ഒഴിവുകളുമാണ് ഉള്ളത്.കണക്കുകൾ പ്രകാരം കേന്ദ്രസർക്കാരിൽ ഇപ്പോൾ ആകെ 9 ലക്ഷത്തിലധികം ഒഴിവുകൾ ഉണ്ട്. അതായത്, 25% ത്തിലധികം ഒഴിവുകളാണ് നികത്താനുള്ളത്.