പത്തനംതിട്ട:മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സജീകരണം. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ല. മകരവിളക്ക് ദിവസമായ ജനുവരി 15ന് 40000 പേർക്ക് മാത്രമേ വെർച്വൽ ക്യൂ ബുക്കിംഗ് നടത്താൻ കഴിയൂ. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് അത്യപൂർവ്വമായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
നട തുറന്നതുമുതൽ തന്നെ ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രതിദിനം ഒരു ലക്ഷത്തിലധികം ഭക്തരാണ് നിലവിൽ ശബരിമലയിൽ ദർശനത്തിനായി എത്തുന്നത്. ഇതോടെയാണ് മകരവിളക്കുമായി ബന്ധപ്പെട്ട് തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം.