ജോഹന്നസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ആവേശ് ഖാനെ ഉള്‍പ്പെടുത്തി. മുഹമ്മദ് ഷമിക്ക് പകരമാണ് ആവേശ് ഖാനെ ഉള്‍പ്പെടുത്തിയത്.
അതിനിടെ ആദ്യ മത്സരത്തില്‍ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയ ഇന്ത്യക്ക് കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയിട്ടു. റഫറി മാച്ച് ഫീസിന്റെ 10 ശതമാനം പിഴയാണ് ചുമത്തിയത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ വിലപ്പെട്ട രണ്ട് പോയിന്റും ഇന്ത്യക്ക് നഷ്ടമായി.
ഇന്നിംഗസിനും 32 റണ്‍സിനുമാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്കയുടെ നേടിയ ഒന്നാം ഇന്നിംഗസ് ലീഡായ 163 റണ്‍സ് മറികടക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. സ്കോര്‍; ഇന്ത്യ-245, 131, ദക്ഷിണാഫ്രിക്ക-408.