സുൽത്താൻബത്തേരി: വന്യമൃഗ ശല്യം രൂക്ഷമായതിനാല്‍ പാതിരാകുര്‍ബാനയുടെ സമയം മാറ്റി മാനന്തവാടി അതിരൂപത. ക്രിസ്മസിന്റെ ചടങ്ങുകള്‍ രാത്രി പത്തിന് മുമ്പ് തീര്‍ക്കണമെന്നാണ് നിര്‍ദേശം.
രൂപതയുടെ കീഴിലുള്ള 160 ഇടവകകള്‍ക്കും ഇതുസംബന്ധിച്ച അറിയിപ്പ് നല്കി. രൂപതയിലെ ഭൂരിപക്ഷം ഇടവകകളും മലയോര മേഖലയിലാണ്. ഇവിടെയെല്ലാം പതിവായി വന്യമൃഗശല്യം ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം. മനുഷ്യനാണ് ആദ്യ പരിഗണനയെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പ്രതികരിച്ചു. ഇതുതന്നെയാണ് ക്രിസ്മസിന്റെ സന്ദേശമെന്നും അദ്ദേഹം അറിയിച്ചു.