ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുന:സംഘടനയില്‍ സച്ചിന് പൈലറ്റിന് പ്രധാന ഉത്തരവാദിത്വം നൽകി കോണ്‍ഗ്രസ് നേതൃത്വം. ഛത്തീസ്ഗഢിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമാണ് സച്ചിന് നല്‍കിയത്. പ്രിയങ്ക ഗാന്ധിക്ക് പകരം ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെയെ ഉത്തര്‍പ്രദേശിന്റെ ചുമതല ഏല്‍പ്പിച്ചു.ഒരർത്ഥത്തിൽ സോണിയയെ ഒഴിവാക്കി .
ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക. ഇത് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രിയങ്കയുടെ പങ്കിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട് .