ശ്രീനഗർ: ജമ്മുകാഷ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. മൂന്ന് മൂന്ന് സൈനികർക്ക് പരിക്കേറ്റു.
രജൗരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെ കണ്ടെത്താന്‍ സംയുക്ത ഓപ്പറേഷന് പോവുകയായിരുന്ന രണ്ട് സൈനിക വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. ആക്രമണമുണ്ടായ പൂഞ്ചിലേക്ക് കൂടുതൽ സൈനികർ എത്തിച്ചേർന്നിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

