മലപ്പുറം: പകൽമുഴുവൻ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ കാലിക്കറ്റ് സർവകലാശാലയിലെ സെമിനാറിൽ പങ്കടുത്തതിന് ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് രാജ്ഭവനിലേക്കുമാണ് ഗവർണർ പോയി .
വൈകിയും എസ്എഫ്ഐ പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയാണ്. എന്നാൽ അക്രമസംഭവങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നത്.രാവിലെ മുതൽ നിരവധി പ്രവർത്തകർ ഒത്തുചേർന്ന്കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കറുത്ത ബലൂണുകളുമായി എസ് എഫ് ഐ പ്രതിഷേധം നടത്തി . ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായിട്ടാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. എസ് എഫ് ഐയുടെ പ്രതിഷേധത്തിനിടെ പൊലീസ് ലാത്തി ചാർജ്ജ് നടത്തി .
അതിനിടെ ഗവർണറെ പരിഹസിച്ച് മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് കുറിപ്പ് .ഹൽവാക്കടയിൽ കയറി, മിഠായി തെരുവിൽ ഇറങ്ങി ആരിഫ് മുഹമ്മദ് ഖാനെ ആരും തടഞ്ഞില്ല, ഇപ്പോൾ മനസ്സിലായോ ആരിഫ് മുഹമ്മദ് ഖാന്,എന്നാണു ചോദ്യം . സ്വന്തം നാടായ യുപിയിൽ ഇന്നേവരെ ഇത്ര ധൈര്യമായി അദ്ദേഹത്തിന് നടക്കാൻ കഴിഞ്ഞിട്ടില്ല, ഇനിയും അതിന് കഴിയുമെന്ന് തോന്നുന്നില്ല എന്നും എം ബി രാജേഷ് കുറിച്ചുഇതാണ് കേരളമെന്ന് എന്നാണ് പരിഹാസം . പോസ്റ്റ് നവ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് .