കുവൈത്ത് സിറ്റി:കുവൈത്ത് ഭരണ നേതൃത്വത്തിൽ അരനൂറ്റാണ്ടോളം നിറഞ്ഞുനിന്ന അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു. 86 വയസ്സായിരുന്നുകുവൈത്തിന്റെ പതിനാറാമത് അമീർ ആയിരുന്നു. അമീരി ദിവാൻ കാര്യ മന്ത്രിയാണ് മരണവിവരം അറിയിച്ചത്. അറിയിച്ചു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. 2020 സപ്തംബർ 29 നാണ് സ്ഥാനമേറ്റത്. ഗവർണർ,ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി,സാമൂഹ്യകാര്യ-തൊഴിൽ മന്ത്രി, ഉപപ്രധാനമന്ത്രി എന്നീനിലകളിൽ അദ്ദേഹം കുവൈത്തിന്റെ വികസനത്തിൽ ഏറെ പങ്കുവഹിച്ച വ്യക്തിയാണ്. അഞ്ചു മക്കളുണ്ട്.