കോട്ടയം : കേരളത്തിലെ പാർട്ടി നേതൃത്വം അശ്ലീലം എന്ന് ആക്ഷേപിക്കുന്ന നവകേരള സദസ്സിൽ, ബഹിഷ്കരണാഹ്വാനം തള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പങ്കെടുത്തു. കിടങ്ങൂർ മണ്ഡലം പ്രസിഡന്റ് ബേബി മുളവേലിപ്പുറത്ത് ആണ് കോട്ടയത്ത് പ്രഭാതയോഗത്തിനെത്തിയത്. നവകേരള സദസ് നാടിന്റെ പൊതുപരിപാടിയാണെന്നും, അത് മനസിലാക്കി എല്ലാവരും ഒന്നിച്ച നീക്കണമെന്നും ബേബി മുളവേലിപ്പുറത്ത് പറഞ്ഞു.
ഇതിനിടെ, നവകേരള സദസിനെ പ്രശംസിച്ച് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ രംഗത്തുവന്നു . ആളുകളിലേക്ക് സർക്കാർ എത്തുന്നത് എന്നുള്ളത് ജനാധിപത്യ രാജ്യത്തിൽ നല്ലതാണെന്നും ദിലീഷ് പോത്തൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി പൊതുജനങ്ങൾക്ക് സംസാരിക്കാനും ഇടപഴകാനും സാധിക്കുന്നത് നല്ല കാര്യമാണെന്നും ദിലീഷ് പോത്തൻ വ്യക്തമാക്കി.