കൊച്ചി :കൊച്ചി :സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ ജോർജ്ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു .രാജി വത്തിക്കാൻ സ്വീകരിച്ചു.കർദ്ദിനാളായി തുടരും.പുതിയ മേജർ അർച്ച്ബിഷപ്പിനെ 2024 ജനുവരിയിൽ ചേരുന്ന സീറോ മലബാർ സഭാ മെത്രാൻ സമിതി തെരഞ്ഞെടുക്കും.
മാർ ജോർജ് ആലഞ്ചേരി വിരമിച്ച സാഹചര്യത്തിൽ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സഭാ അഡ്മിനിസ്ട്രേറ്ററായി നിയമിതനായി.എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ പദവിയിൽ നിന്നും മാർ ആൻഡ്രൂസ് താഴത്തും വിരമിച്ചു. പുതിയ അഡ്മിനിസ്ട്രേറ്ററായി ഓസ്ട്രേലിയയിലെ മെൽബൺ മുൻ രൂപതാധ്യക്ഷനും മുൻ കൂരിയ ബിഷപുമായ മാർ ബോസ്കോ പുത്തൂരിനെ വത്തിക്കാൻ നിയമിച്ചു.
സഭയുടെ അജപാലന ശുശ്രൂഷ വിപുലമായതിനാലും തന്റെ ആരോഗ്യസ്ഥിതി മോശമായതിനാലും 2019 ജൂലൈയിൽ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സിനഡ് അഭിപ്രായം തേടിയിരുന്നു. 2022 നവംബർ 22 ന് രാജി മാർപ്പാപ്പയ്ക്ക് അയച്ചു. ഇപ്പോൾ മാർപ്പാപ്പ രാജി അംഗീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കർദിനാൾ എന്ന നിലയിൽ ചുമതലകൾ തുടരുമെന്നും മാധ്യമങ്ങളോട് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
1997 ലാണ് അദ്ദേഹം മെത്രാൻ പട്ടം സ്വീകരിച്ചത് . തക്കല രൂപതയുടെ ആദ്യ ബിഷപ്പായിരുന്നു. 2011ലാണ് ആലഞ്ചേരി ആർച്ച് ബിഷപ്പായി സ്ഥാനമേറ്റത്.