കൊച്ചി:കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിലേക്ക്; 379 കോടി അനുവദിച്ച് സംസ്ഥാനസർക്കാർ.കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെ 11.8 കിലോമീറ്ററാണ് രണ്ടാം ഘട്ട നിർമാണമായ പിങ്ക് ലൈൻ നിർമ്മിക്കുക. നിർമാണം 2025 ഓടെ പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈൻ നിർമ്മാണത്തിന് 378.57 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാലാണ് അറിയിച്ചത്.കലൂർ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നൽകുന്നതാണ് ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ് രണ്ടാംഘട്ടത്തിന്റെ നിർമ്മിതി.
11 സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് പദ്ധതി. പാലാരിവട്ടം ജങ്ഷൻ, പാലാരിവട്ടം ബൈപ്പാസ്, വാഴക്കാല, കാക്കനാട് ജങ്ഷൻ, കിൻഫ്ര, ഇൻഫോപാർക്ക് എന്നിവിടങ്ങളിലുൾപ്പടെ സ്റ്റേഷനുകൾ ഉണ്ടാകും.രണ്ടാം ഘട്ടം നിർമാണത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചതാണ് .20 മാസംകൊണ്ട് പാലം നിർമാണത്തിന് സമാന്തരമായി ഇലക്ട്രിക് ജോലികൾ പൂർത്തിയാക്കാനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിടുന്നുണ്ട്. 2025-ഓടെ കാക്കനാട്- ഇൻഫോപാർക്ക് റൂട്ടിൽ മെട്രോ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് കെ.എം.ആർ.എൽ. പ്രതീക്ഷിക്കുന്നത്.