ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽകോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എമാരില്‍ ചിലര്‍ക്ക് അവരുടെ പ്രദേശങ്ങളില്‍ 50 വോട്ട് പോലും ലഭിച്ചില്ലെന്ന് പരാതി ഉന്നയിച്ചതായി കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് .ഇതുസംബന്ധിച്ച് ,പാര്‍ട്ടിയുടെ നിരാശാജനകമായ പ്രകടനത്തിന്റെ കാരണങ്ങളെക്കുറിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥികളുമായി വിശകലനം നടത്തുമെന്ന് കമല്‍ നാഥ് പറഞ്ഞു.
മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 163 സീറ്റുകള്‍ ബി.ജെ.പി നേടി. കോണ്‍ഗ്രസിന് 66 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇരുമുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പാടേ തള്ളുന്നതായിരുന്നു സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം.