അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന കാലത്ത് ജാതിമതഭേദമന്യേ എല്ലാവര്ക്കും തുല്യമായ വിദ്യാഭ്യാസം നല്കിയ മഹാമിഷനറി ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദിന്‍ ബെച്ചിനെല്ലിയുടെ ക്രാന്തദര്‍ശനങ്ങള്‍ വിസ്മരിക്കാനാവാത്തതാണ്. ഓരോ പള്ളിയോടൊപ്പവും പള്ളിക്കൂടങ്ങള്‍ നിര്‍മ്മിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് 1857ല്‍ അദ്ദേഹം പുറപ്പെടുവിച്ച കല്‍പ്പന കേരളത്തിന്റെ നവോത്ഥാനരംഗത്ത് നാഴികക്കല്ലായി മാറി. ഇത്തരം ചരിത്രബോധമുള്ള തലമുറയാണ് ഇന്ന് നാടിന് ആവശ്യം.
ഡോ.ശശി തരൂര്‍ എം.പി
ഭാരതീയ ലത്തീന്‍ സഭാപൈതൃകവും സ്വത്വവും സഭാത്മക തനിമയും വിദേശത്തുള്ള സഭാംഗങ്ങളായ വൈദികരും സന്ന്യസ്തരും കാത്തുസൂക്ഷിക്കണം.
കര്‍ദിനാള്‍ ഫിലിപ് നേരി
എനിക്ക് 10 വയസുപ്രായമുള്ളപ്പോള്‍ 1948ല്‍ ഞാന്‍ എറണാകുളം ഉണ്ണിമിശിഹാ പള്ളിയില്‍ ചെന്നു. ദൈവദാസന് മോണ്‍. ഇമ്മാനുവല്‍ ലോപ്പസാണ് അന്ന് പള്ളി വികാരി. ഫാ. മൈക്കള്‍ പനക്കലാണ് സഹായി. അവിടെ അവര്‍ രൂപീകരിച്ച ബോസ്കോ കലാസമിതിയുണ്ടായിരുന്നു. അവിടെ ജോബ് മാസ്റ്ററും ജോര്ജുമാസ്റ്ററുമുണ്ടായിരുന്നു. അവര്‍ എന്നെക്കൊണ്ട് ഒരു പാട്ടുപാടിച്ചു. അവിടെ നിന്നാണ് എന്റെ സംഗീത യാത്ര ആരംഭിച്ചത്. ആ ഓര്‍മയില്‍, കെആര്‍എല്‍സിസി സംഘടിപ്പിച്ചിരിക്കുന്ന ലത്തീന്‍ സമൂഹ സമ്മേളനത്തിന് ലത്തീന്‍ റീത്തുകാരനായ ഞാന്‍ സര്‍വമംഗളങ്ങളും നേരുന്നു.
ജെറി അമല്‍ദേവ്
(സംഗീത സംവിധായകന്)
സാമ്പത്തികമായും വിദ്യാഭ്യാസപരമായും ലത്തീന്‍ സമുദായം പുരോഗമിച്ചിട്ടുണ്ടെങ്കിലും തീരദേശത്തുള്ള പല പ്രശ്നങ്ങള്‍ക്കും ഇന്നും ഉത്തരം കാണാതെ നില്‍ക്കുന്നുണ്ട്. തീരസംരക്ഷണം, തീരദേശ ഹൈവേയുടെ പരിസ്ഥിതി ആഘാത പഠനം, കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ താമസം തുടങ്ങിയവ. ലത്തീന്‍ കത്തോലിക്ക ദിനമായ ഇന്ന് ഈ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റേയും ജനങ്ങളുടേയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
ഷെവ. ഡോ. ടോണി ഫെര്‍ണാണ്ടസ്
ലത്തീന്‍ സമൂഹം സംസ്ഥാനം മുഴുവനും വടക്കന്‍ മേഖലകള്‍ക്കും നല്‍കിയിട്ടുള്ള സംഭാവനകള്‍ മഹത്തരമാണ്. വളരെ പിന്നാക്കം നിന്നിരുന്ന ഈ മേഖലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും അവര്‍ നിര്‍മിച്ചു. അവിടെയെല്ലാം ജാതി മത ഭേദമെന്യേ എല്ലാവര്ക്കും പ്രവേശനം നല്കി. വിദ്യാഭ്യാസവും ചികിത്സയും വരേണ്യവര്‍ഗത്തിന്റെ മാത്രം അവകാശമായി നിലനിന്നിരുന്ന ഒരു കാലമായിരുന്നു അതെന്ന് ഓര്‍ക്കണം.
രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ (മുന്‍ മന്ത്രി)
ഒരു വിശ്വാസസമൂഹമെന്ന നിലയില്‍ വിശ്വാസദാര്‍ഢ്യവും ഐക്യവും പ്രകടിപ്പിക്കുവാന്‍ നമുക്ക് കഴിയുമ്പോഴും, കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിരവധിയായ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്ന ഒരു ജനസമൂഹമാണ് കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍. ചരിത്രപരവും സാമൂഹികവുമായ നിരവധി കാരണങ്ങളാല്‍ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി പിന്നാക്കം നില്ക്കുന്ന ജനസമൂഹമെന്ന യാഥാര്‍ത്ഥ്യം ഇന്നും തുടരുകയാണ്.
ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍
(കെആര്‍എല്‍സിബിസി പ്രസിഡന്റ്)
എന്റെ കുടുംബം പരമ്പരാഗതമായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ്. തുറമുഖ നിര്‍മാണവും, തീരദേശ ഹൈവേയും, ബ്ലൂ ഇക്കോണമിയുമൊക്കെ വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഇന്നത്തെ കാലഘട്ടത്തില്‍ മത്സ്യബന്ധന മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിന് പരിഹാരം കാണേണ്ട അധികാരികള്‍ നിഷേധാത്മക നിലപാടുകള്‍ കൈകൊള്ളുമ്പോള്‍ ഭാവിയില്‍ മത്സ്യബന്ധനം ഉപജീവനമായി സ്വീകരിക്കാന്‍ നമുക്ക് കഴിയുമോ എന്ന കാര്യം സംശയമാണ്. നമ്മുടെ അമ്മമാര്‍ക്ക് മത്സ്യകച്ചവടം ചെയ്ത് കുടുംബം പുലര്‍ത്താന്‍ സാധിക്കുമോ എന്നതും ആശങ്കയാണ്.
ബിഷപ് ഡോ. ക്രിസ്തുദാസ്