കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാറും കുടുംബവുമാണെന്ന് വ്യക്തമായി . പ്രതി ഇന്നലെ പറഞ്ഞ മൊഴികളിലെ വൈരുദ്ധ്യങ്ങളും നുണക്കഥകളും കൃത്യമായ നിഗമനത്തിലേയ്ക്ക് അന്വേഷണ സംഘത്തെ എത്തിക്കുന്നില്ല. ആരുമായും ബന്ധം പുലര്‍ത്താത്ത വ്യക്തിയാണ് പത്മകുമാര്‍ എന്നാണ് വിവരം. ഒറ്റപ്പെട്ട ജീവിതമാണ് ഇയാളും കുടുംബവും നയിച്ചിരുന്നത്. കേബിള്‍ ടിവി, ബേക്കറി ബിസിനസ്, റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്നിവ ഇയാള്‍ക്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
പ്രതി പത്മകുമാറിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായുള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു കോടി രൂപയോളം ബാധ്യത ഇയാള്‍ക്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ആറുവയസുകാരി അബിഗേലിനെ കൂടാതെ കുട്ടിയുടെ സഹോദരനെയും ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടിരുന്നെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇത്തരത്തില്‍ കുടുംബത്തെ ഭയപ്പെടുത്താമെന്നായിരുന്നു കണക്കുകൂട്ടല്‍ എന്നാണു ഒടുവിൽ പ്രതി വെളിപ്പെടുത്തിയിരിക്കുന്നത് .
എന്നാൽ പ്രതിയുടെ മൊഴി പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.അതേസമയം, ഒരു കുട്ടിയിൽ ഒതുങ്ങുന്നതല്ല പത്മകുമാറിന്റെ കിഡ്നാപ്പിംഗ് പ്ലാൻ എന്നും കൂടുതൽ കുട്ടികളെ കടത്തി പണം വാങ്ങാൻ തീരുമാനിച്ചിരുന്നതായി സംശയംഉണ്ട് .
Trending
- വത്തിക്കാന്‍ ചത്വരത്തില്‍ ആശ്ചര്യാനന്ദാരവം
- ഉക്രൈനിൽ റഷ്യയുടെ മിസൈൽ ആക്രമണം
- ജബൽപൂരിൽ വൈദികർക്ക് നേരെയുണ്ടായ ആക്രമണം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
- വഖഫ് ഭേദഗതി ബില്ലിനെതിരേ കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി നൽകി
- ഇന്ന് മഴ സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
- ലഹരി വിരുദ്ധ സത്യപ്രതിജ്ഞ നടത്തി സി.എൽ.സി. അംഗങ്ങൾ
- മുനമ്പം ജനതയ്ക്ക് എത്രയും വേഗം നീതി ലഭ്യമാക്കണം -ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
- വഖഫ് നിയമ ഭേദഗതിയും മുനമ്പം പ്രശ്ന പരിഹാരവും