ന്യൂ ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നെങ്കിലും ആത്മവിശ്വാസം കൈവിടാതെ പാർട്ടികൾ. രാജസ്ഥാനിൽ ബിജെപിയിലേക്ക് അധികാര മാറ്റവും ഛത്തീസ്ഗഡിൽ കോൺഗ്രസിന് ഭരണ തുടർച്ചയുമാണ് ഭൂരിഭാഗം ഫലങ്ങളും പ്രവചിച്ചത്. മധ്യപ്രദേശിലെ 230 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 116 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനുവേണ്ടത്. ആറ് സർവേ ഫലങ്ങളിൽ ടൂഡേയ്സ് ചാണക്യ മാത്രമാണ് ബിജെപിക്ക് വൻ ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്. റിപ്പബ്ലിക് ടിവിയും ബിജെപിക്ക് ഭൂരിപക്ഷം പ്രവചിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന് 107 സീറ്റ് വരെയും പ്രവചിച്ചിട്ടുണ്ട്. മറ്റ് മൂന്ന് സർവേകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്.
എന്നാൽ രാജസ്ഥാനിൽ അധികാരം നിലനിർത്തും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഗെഹ്ലോട്ട് സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾ അടക്കം ഗുണം ചെയ്യുമെന്ന് അവർ കണക്ക് കൂട്ടുന്നു. ഛത്തീസ്ഗഡിൽ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്ന് ബിജെപി അവകാശപ്പെടുന്നു.ഛത്തീസ്ഗഡിൽ കോണ്‍ഗ്രസ് ഭരണം നിലനിർത്തുമെന്നാണ് ഭൂരിഭാഗം സർവേ ഫലങ്ങളും. 90 സീറ്റുകളിൽ 46 സീറ്റാണ് ഭരണത്തിൽ എത്താൻ വേണ്ടത്. ഏഴ് സർവേ ഫലങ്ങളും കോണ്‍ഗ്രസിന് അനുകൂലമാണെങ്കിലും രണ്ട് സർവേ ഫലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്. ടുഡേയ്സ് ചാണക്യ കോണ്‍ഗ്രസിന് വൻ ഭൂരിപക്ഷമാണ് പ്രവചിച്ചിരിക്കുന്നത്.കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്ന മധ്യപ്രദേശിൽ 130 ൽ അധികം സീറ്റുകൾ കോൺഗ്രസ് പ്രതീക്ഷിക്കുന്നതായി ദിഗ് വിജയ് സിംഗ് പ്രതികരിച്ചു. മധ്യപ്രദേശിലെ വിജയം അപ്രതീക്ഷിതവും അഭൂതപൂർവവുമാകുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. തെലുങ്കാനയിൽ ബിആർഎസിനു ഭരണം നഷ്ടമാകുമെന്നാണ് പുറത്തുവന്നിരിക്കുന്ന സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യ ടിവി, ജൻ കി ബാത്ത്, റിപ്പബ്ലിക് ടിവി, ടിവി നൗ തുടങ്ങിവയുടെ പ്രവചനങ്ങൾ കോണ്‍ഗ്രസിന് അനുകൂലമാണ്. ഇവർ ആരും ബിആർഎസ് അധികാരത്തിൽ എത്തുമെന്ന് പ്രവചിച്ചിട്ടില്ല. 119 നിയമസഭ സീറ്റുകളിൽ 60 സീറ്റാണ് അധികാരം പിടിക്കാൻ വേണ്ടത്.
Trending
- മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് പുനരാരംഭിച്ചു
- കോഴിക്കോട് തീപിടിത്തം: ഇന്ന് വിദഗ്ധ പരിശോധന
- കരുതിയിരിക്കുക : മഴ നേരത്തെ എത്താം
- കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിലെ അഗ്നിബാധ;പുകയില്‍ മുങ്ങി കോഴിക്കോട് നഗരം
- വിവാ ഇല് പാപ്പാ….ലിയോ പതിനാലാമന്‍ പുതിയ പാപ്പയായി ചുമതലയേറ്റു
- സമുദായശക്തി തെളിയിച്ച് കെഎൽസിഎ ജില്ലാ കൺവെൻഷൻ
- വലിയ കുടുംബങ്ങളുടെ സംഗമം നടത്തി
- സഭയുടെ കരുതലിന്റെ മുഖമായി സ്നേഹാർദ്രം ഭിന്നശേഷി സംഗമം