കൊല്ലം: ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് പിടിയിലായ പത്മകുമാറിന്റെ മൊഴി പുറത്ത്. കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് പ്രതി പദ്മകുമാറിന്റെ ആദ്യ മൊഴി. കൃത്യത്തില്‍ ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെന്നും പദ്മകുമാര്‍ മൊഴി നല്‍കിയതായി റിപ്പോർട്ട് .
കൃത്യം നടത്തിയത് റെജിയോടുള്ള പ്രതികാരം കാരണമാണ്. മകളുടെ നഴ്സിങ് പ്രവേശനത്തിന് 5 ലക്ഷം നല്‍കിയെങ്കിലും പ്രവേശനം ലഭിച്ചില്ല. തന്നെയുമല്ല റെജി പണം തിരിച്ചു നല്‍കിയതുമില്ല കുടുംബത്തെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി മൊഴി നല്കി.കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും പത്മകുമാർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. എന്നാൽ പത്മകുമാറിന്റെ മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന്റെ മുഖ്യ ആസൂത്രകൻ പത്മകുമാറാണെന്നും പൊലീസ് വ്യക്തമാക്കി.
സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഏത് രീതിയിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് ഇവരെ എത്തിച്ചത് എന്നതിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കേബിൾ ടിവി ബിസിനസ് ആയിരുന്നു ആദ്യം ഇയാളുടെ ജോലി. പിന്നീട് റിയൽ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു. കൂടാതെ ഇവർക്ക് സ്വന്തമായി ഒരു ബേക്കറി നടത്തുന്നുണ്ട്. ഈ ബേക്കറിയുടെ കാര്യങ്ങൾ നോക്കി നടത്തുന്നത് പത്മകുമാറിന്റെ ഭാര്യയാണ്.
കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളില്‍ ഒരാളെ കുട്ടി തിരിച്ചറിഞ്ഞു. പതിനൊന്ന് ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചതില്‍ കുട്ടി പത്മകുമാറിനെ തിരിച്ചറിഞ്ഞിരിക്കുകയാണ്.
തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നീല, വെള്ള കാറുകള്‍ കസ്റ്റഡിയില്‍. ഇരു വാഹനങ്ങളും പദ്മകുമാറിന്റേത്.