ആതൻസ്∙ ഗ്രീസിലെ ലെസ്ബോസ് ദ്വീപിനുസമീപം ചരക്കുകപ്പൽ മുങ്ങി 4 ഇന്ത്യക്കാരടക്കം 13 പേരെ കാണാതായി. ഒരാളെ രക്ഷിച്ചു. കിഴക്കൻ ആഫ്രിക്കയിലെ കോമറോസിന്റെ ഉടസ്ഥതയിലുള്ള റാപ്റ്റർ എന്ന കപ്പലാണു മുങ്ങിയത്. ഈജിപ്തിലെ എൽ ദെഖെയ്ല തുറമുഖത്തുനിന്ന് ഉപ്പുകയറ്റി ഇസ്താംബുളിലേക്കു യാത്ര തിരിച്ച കപ്പലിനു സാങ്കേതികതകരാറുണ്ടായതായി തീരരക്ഷാസേനയ്ക്കു സന്ദേശം ലഭിച്ചിരുന്നു. ജീവനക്കാരിൽ 8 പേർ ഈജിപ്തുകാരും 2 പേർ സിറിയക്കാരുമാണ്. കൊടുങ്കാറ്റ് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
Trending
- ആ കോക് ടെയ്ലില്‍ മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്‍ക്കല്ലേ ‘സാപിയന്‍സ്’
- എനിക്ക് ദാഹിക്കുന്നു
- എമിലിയ പെരെസ് ഒരു ട്രാന്‍സ് സ്റ്റോറി
- കുഞ്ഞുങ്ങളെ ഉറക്കാനുള്ള സംഗീതം
- വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു;എതിർത്ത് പ്രതിപക്ഷം
- മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം- ബിഷപ് ഡോ. അലക്സ് വടക്കുംതല