പട് ന:ജയിലിൽ മൊബൈൽ ഫോൺ കൈവശം വച്ചെന്ന കേസിൽ ജൻ അധികാർ പാർട്ടി നേതാവു പപ്പു യാദവിനു എംപി–എംഎൽഎ പ്രത്യേക കോടതി ഒരു വർഷം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം.
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടു പട് ന ബേവുർ ജയിലിൽ കഴിയവേ 2004 ഡിസംബർ എട്ടിനു ജയിലിൽ നടത്തിയ പൊലീസ് റെയ്ഡിലാണു പപ്പു യാദവിന്റെ പക്കൽനിന്നു മൊബൈൽ ഫോണും ഇയർ ഫോണും പിടികൂടിയത്. ജയിലിലെ ആശുപത്രി വാർഡിലായിരുന്നു പപ്പു യാദവ്. കേസിൽ അപ്പീൽ സമർപ്പിക്കുന്നതിനായി പപ്പു യാദവിനു കോടതി ജാമ്യം അനുവദിച്ചു.