ബ്യൂണസ് എയര്‍സ്: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും അര്ജന്റീയൻ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മറിയ വിരമിക്കുന്നു. അടുത്ത വര്‍ഷം അമേരിക്കയില്‍ നടക്കുന്ന കോപ്പ അമേരിക്ക രാജ്യത്തിനായുള്ള തന്റെ അവസാന ടൂര്‍ണമെന്റ് ആയിരിക്കുമെന്ന് താരംസമൂഹ മാദ്ധ്യമങ്ങളില്‍ കുറിച്ചു. സമകാലിക അര്‍ജന്റൈന്‍ ഫുട്ബോളില്‍ മെസിക്കൊപ്പം തന്നെ താരമൂല്യമുള്ള താരമാണ് ഡി മറിയ.കഴിഞ്ഞ ദിവസം വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ നടന്ന അര്‍ജന്റീന – ബ്രസീല്‍ ലോകകപ്പ് യോഗ്യത മത്സരത്തിലും താരം കളിച്ചിരുന്നു. 2008ല്‍ ആണ് അദ്ദേഹം ദേശീയ ടീമിനായി അരങ്ങേറിയത്. 136 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരം 2010,2014,2018,2022 ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. 2022ല്‍ അര്‍ജന്റീന ചാമ്പ്യന്മാരായ ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഡി മറിയ ഗോള്‍ നേടിയിരുന്നു.2021 കോപ്പ അമേരിക്ക ഫൈനലില്‍ ചിരവൈരികളായ ബ്രസീലിനെതിരെ ഡി മറിയയുടെ ഗോളിന്റെ വ്യത്യാസത്തിലാണ് മെസിയും സംഘവും കിരീടമുയര്‍ത്തിയത്. സഹകളിക്കാരില്‍ നിന്ന് തനിക്ക് ലഭിക്കുന്ന സ്നേഹം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്തതാണെന്നും അതിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയാണ്, അവരാണ് എന്നെ ഞാനാക്കിയത് – അദ്ദേഹം വ്യക്തമാക്കി .
Trending
- ആ കോക് ടെയ്ലില്‍ മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്‍ക്കല്ലേ ‘സാപിയന്‍സ്’
- എനിക്ക് ദാഹിക്കുന്നു
- എമിലിയ പെരെസ് ഒരു ട്രാന്‍സ് സ്റ്റോറി
- കുഞ്ഞുങ്ങളെ ഉറക്കാനുള്ള സംഗീതം
- വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു;എതിർത്ത് പ്രതിപക്ഷം
- മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം- ബിഷപ് ഡോ. അലക്സ് വടക്കുംതല