കോഴിക്കോട് :മോദിയുടെ ഗുജറാത്തില് നടന്നതു പോലെ വംശീയ ഉന്മൂലനം തന്നെയാണ് ഇന്ന് ഗാസയില് നടന്നുകൊണ്ടിരിക്കുന്നതെന്ന് വംശീയവാദിയായ നരേന്ദ്ര മോദിയുടെ വരവിന് ശേഷമാണ് പലസ്തീന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച ഇന്ത്യന് നിലപാടില് മാറ്റം വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. കെപിസിസി ആഹ്വാനം ചെയ്ത പലസ്തീന് ഐക്യദാര്ഢ്യ മഹാറാലിയില് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കെ.സുധാകരന്.
ഗുജറാത്തിലെ മുസ്ലിങ്ങളുടെ കടകളും വീടുകളും കൊള്ളയടിച്ചു. അമ്മമാരുടെ മുമ്പില് വെച്ച് മക്കളെ വെട്ടിക്കൊന്നു. ഭര്ത്താവിന്റെ മുമ്പില് വച്ച് ഭാര്യയെ മാനഭംഗപ്പെടുത്തിയതും വംശീയവാദികളാണ്. ഗുജറാത്ത് എന്ന സംസ്ഥാനത്ത് നിന്ന് ആരംഭിച്ച ഈ വംശീയ ഉന്മൂലന പരമ്പര വിദേശകാര്യ നയങ്ങളിലും മോദി സര്ക്കാര് പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം വിമര്ശിച്ചു. പലസ്തീനൊപ്പം നില്ക്കേണ്ടത് മതേതര ശക്തികളുടെ കടമയാണ്. കെ. സുധാകരന് കൂട്ടിചേര്ത്തൂ.
Trending
- ഫാ. ഷിനോജ് പുന്നക്കൽ, KCBC വൊക്കേഷൻ കമ്മീഷൻ സെക്രട്ടറി
- സംഗീതം ഹൃദയങ്ങളെ ദൈവത്തിങ്കലേക്കു ഉയർത്തുന്നു: പാപ്പാ
- കെസിബിസി സമ്മേളനം സമാപിച്ചു
- ഫാ അലക്സ് സെസ്സയ്യ; ഇറ്റലിയിലെ മലയാളി ലത്തീൻ കത്തോലിക്കാ വിദ്യാർത്ഥികളുടെ റെക്റ്ററും ആനിമേറ്ററും
- 7 വർഷങ്ങൾക്ക് ശേഷം മെല്ബണ് നഗരത്തില് തിരുപിറവി രംഗം
- സമർപ്പിതജീവിതം പൂർണ്ണ അർപ്പണ ജീവിതം: ലിയോ പാപ്പാ
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പുതിയ ദേവാലയത്തിന്റെ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു
- തൊഴിൽ വൈദഗ്ദ്ധ്യ പരിശീലന കോഴ്സ്

