തൃശൂർ:പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ കാറിടിച്ച് 12 വയസുകാരന് ദാരുണാന്ത്യം. കുറ്റിക്കാട് കരിപ്പായി വീട്ടിൽ എഡ്വിവിൻ ആന്റുവാണ് മരിച്ചത്. ചാലക്കുടി ദേശീയപാതയിലാണ് അപകടം. തൃശൂർ ഭാഗത്തു നിന്നും അമിത വേഗതയിൽ വന്ന കാർ ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു.
കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് എഡ്വിൻ. ബൈക്കിൽ നിന്ന് തെറിച്ച് വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പിതാവ് ആന്റുവിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
Trending
- പ്രമേഹ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും
- ഫ്രാങ്കെന്സ്റ്റൈന്
- തദ്ദേശ തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ സമ്പൂർണ മദ്യനിരോധനം
- മോണ്. ആന്റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേക ചടങ്ങുകള്ക്ക്ഒരുക്കങ്ങള് പുരോഗമിക്കുന്നു
- ഹാര്ട്ടറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം
- സ്നേഹത്തിന്റെ ഭവനങ്ങള് പണിയാം
- ജലഹൃദയം തൊട്ട പെണ്കുട്ടി
- ബ്രസീലിൽ ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത് 1200 പേർ

