തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ എട്ട് മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK)യുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ 22 ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം.
പൊതുവിഭാഗത്തിന് ജി.എസ്.ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർഥികൾക്ക് ജി.എസ്.ടി ഉൾപ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം.
Trending
- ഇന്നും മഴ കനക്കും
- കെ.സി.വൈ.എം ഗ്രാമദർശൻ ക്യാമ്പ് സംഘടിപ്പിച്ചു
- മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് പുനരാരംഭിച്ചു
- കോഴിക്കോട് തീപിടിത്തം: ഇന്ന് വിദഗ്ധ പരിശോധന
- കരുതിയിരിക്കുക : മഴ നേരത്തെ എത്താം
- കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിലെ അഗ്നിബാധ;പുകയില്‍ മുങ്ങി കോഴിക്കോട് നഗരം
- വിവാ ഇല് പാപ്പാ….ലിയോ പതിനാലാമന്‍ പുതിയ പാപ്പയായി ചുമതലയേറ്റു
- സമുദായശക്തി തെളിയിച്ച് കെഎൽസിഎ ജില്ലാ കൺവെൻഷൻ