തൃശൂര്: നഗരമധ്യത്തിലുള്ള വിവേകോദയം സ്കൂളില് വെടിവയ്പ്പ്. ഹയര് സെക്കണ്ടറി പ്രിന്സിപ്പലിന്റെ മുറിയിലേക്ക് കയറി വന്ന യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.സ്കൂളിലെ പൂര്വ വിദ്യാര്ഥിയായ മുളയം സ്വദേശി ജഗനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
കസേര വലിച്ച് ഓഫീസ് മുറിയില് ഇരുന്ന ഇയാള് അധ്യാപകരെ ഭീഷണിപ്പെടുത്തിയ ശേഷം ക്ലാസ് മുറിയിലെത്തി മുകളിലേയ്ക്ക് വെടിവയ്ക്കുകയായിരുന്നു. മൂന്ന് തവണ വെടിവച്ചെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ രക്ഷപെടാന് ശ്രമിച്ച ഇയാളെ നാട്ടുകാര് പിടികൂടി പോലീസിന് കൈമാറി.
ഇയാള് ലഹരിയ്ക്ക് അടിമയാണെന്നാണ് വിവരം.
Trending
- മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് പുനരാരംഭിച്ചു
- കോഴിക്കോട് തീപിടിത്തം: ഇന്ന് വിദഗ്ധ പരിശോധന
- കരുതിയിരിക്കുക : മഴ നേരത്തെ എത്താം
- കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിലെ അഗ്നിബാധ;പുകയില് മുങ്ങി കോഴിക്കോട് നഗരം
- വിവാ ഇല് പാപ്പാ….ലിയോ പതിനാലാമന് പുതിയ പാപ്പയായി ചുമതലയേറ്റു
- സമുദായശക്തി തെളിയിച്ച് കെഎൽസിഎ ജില്ലാ കൺവെൻഷൻ
- വലിയ കുടുംബങ്ങളുടെ സംഗമം നടത്തി
- സഭയുടെ കരുതലിന്റെ മുഖമായി സ്നേഹാർദ്രം ഭിന്നശേഷി സംഗമം